Skip to main content

നിയുക്തി തൊഴില്‍മേള 23 ന്

** തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാര്‍ക്ക് പങ്കെടുക്കാം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളജില്‍ ഫെബ്രുവരി 23 ന് നിയുക്തി 2019 തൊഴില്‍മേള സംഘടിപ്പിക്കും.  
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.റ്റി.ഐ, ബിരുദം, പാരാമെഡിക്കല്‍, എം.ബി.എ, ബിടെക്, എം.സി.എ, ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴില്‍ ലഭ്യമാക്കുന്നതിനായാണ് മേള സംഘടിപ്പിക്കുന്നത്.  എസ്.എസ്.എല്‍.സിക്ക് താഴെ യോഗ്യതയുള്ളവര്‍ക്ക് ആയ, തയ്യല്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേയ്ക്കും തൊഴില്‍മേളയിലൂടെ അവസരം ലഭിക്കും.  
സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9446795696, 0471 2476713 എന്നീ ഫോണ്‍ നമ്പരുകളിലോ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ ബന്ധപ്പെടണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.പി. 172/2019)

 

date