Post Category
ജില്ലാ പ്രവാസി പരാതിപരിഹാര കമ്മിറ്റി യോഗം ഫെബ്രുവരി 25 ന്
* പ്രവാസികള്‍ക്കും പ്രവാസിക്ഷേമ സംഘടനകള്‍ക്കും പങ്കെടുക്കാം
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി രൂപീകരിച്ചിട്ടുള്ള ജില്ലാ പ്രവാസി പരാതിപരിഹാര കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 25 ന് രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍, വിവിധ ലൈസന്‍സുകള്‍ നേടുന്നതിനുള്ള പ്രശ്‌നങ്ങള്‍ എന്നിവ കമ്മറ്റിയുടെ മുമ്പില്‍ അവതരിപ്പിക്കാം. ഇതിനായി പ്രവാസികള്‍, പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 174/2019)
date
- Log in to post comments