Skip to main content

ഏകദിന ശില്പശാല

കിള്ളിയാര്‍ മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി എട്ട്) രാവിലെ പത്തിന് നെടുമങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന ശില്പശാല സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ. ശബരിനാഥന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കിള്ളിയാര്‍ മിഷന്റെ രണ്ടാംഘട്ടമായ 'കരകവിയാത്ത കിള്ളിയാറ'ിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
(പി.ആര്‍.പി. 175/2019)

 

date