Skip to main content

ആരോഗ്യ മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും ലഭ്യമാക്കാന്‍ കുടുംബശ്രീ

 

   കേന്ദ്ര സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലനപദ്ധതിയായ ഡി.ഡി.യു.ജി. കെ.വൈ പദ്ധതിയില്‍ ഉള്‍പെടുത്തി ആരോഗ്യ മേഖലയില്‍ തൊഴില്‍ ഉറപ്പാക്കാന്‍ കുടുംബശ്രീ വഴിയൊരുക്കുന്നു. അപ്പോളോ മെഡ്‌സ്‌കില്‍സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയിലൂടെ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ അസിസ്റ്റന്റ്, ഫാര്‍മസി അസിസ്റ്റന്റ് എന്നീ മേഖലകളിലാണ് തൊഴില്‍ ഉറപ്പാക്കുന്നത്. 18 നും 30 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ സയന്‍സ് പാസായവര്‍ക്ക് പത്ത് മാസം  ദൈര്‍ഘ്യമുള്ള മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ അസിസ്റ്റന്റ് കോഴ്‌സിലും പ്ലസ്ടു  പാസായവര്‍ക്ക് മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സിലും പരിശീലനം ലഭിക്കും. എസ്.സി, എസ്.ടി, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണനയുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, പഠനോപ കരണകള്‍ എന്നിവ സൗജന്യമായി നല്‍കുന്നതിനൊപ്പം വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ജോലിയും ഉറപ്പ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9121168028, 9605733768, 9121168026   

date