Skip to main content

 തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കി കുടുംബശ്രീ  ഉച്ചകോടി      

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുടെ ഭാഗമായി തൊഴില്‍ദാതാക്കളുടെ ഉച്ചകോടി  ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു.  പരിപാടിയില്‍ 26 കമ്പനികളുടെ പ്രതിനിധികളും പദ്ധതി നിര്‍വഹണ ഏജന്‍സികളും  പങ്കെടുത്തു. പദ്ധതി നിര്‍വഹണത്തിനായി പുതിയ ഏജന്‍സികളെ കണ്ടെത്തുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, പരിശീലനം ലഭിച്ചവര്‍ക്ക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ്  ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍. 
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സൈതലവി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍  അസി. കോഡിനേറ്റര്‍ എം ദിനേശ്, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ നിമിഷ കെ, ജില്ലാമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എസ്.വി പ്രേംദാസ് എന്നിവര്‍  സംസാരിച്ചു.  കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ കുടുംബശ്രീയുമായി കൈകോര്‍ത്താണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 18 മുതല്‍ 35 ഇടയില്‍ പ്രായമായ യുവതീ-യുവാക്കള്‍ക്ക്   സൗജന്യമായാണ്  തൊഴില്‍ പരിശീലനം നല്‍കുന്നത്. ജില്ലയില്‍ ഇതുവരെ 3200 പേര്‍ക്ക് തൊഴില്‍ പരിശീലനവും 2150 പേര്‍ക്ക് തൊഴിലും  നല്‍കിയിട്ടുണ്ട്.  ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ബാങ്കിങ് ആന്‍ഡ് അക്കൗണ്ടിങ്, കണ്‍സ്ട്രക്ഷന്‍, ടെലികോം, ഹെല്‍ത്ത് കെയര്‍, ഫുഡ് പ്രോസോസിങ് & പ്രിസെര്‍വഷന്‍ തുടങ്ങിയ കോഴ്സുകള്‍ക്കാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്.

date