ദേശീയഅംഗീകാരതിളക്കത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ
നഗരസഭയുടെശുചിത്വ പദ്ധതിയായജീവനം പദ്ധതിക്ക് 2018-19 വര്‍ഷത്തെ സ്വച്ഛദാ എക്‌സലന്‍സ് അവാര്‍ഡ്
പെരിന്തല്‍മണ്ണ നഗരസഭയുടെശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയായ ജീവനത്തിന് ദേശീയഅംഗീകാരത്തിന്റെതിളക്കം. കേന്ദ്ര ഗവണ്‍മെന്റിന്റെ 2018-19 വര്‍ഷത്തെ സ്വച്ഛദാ എക്‌സലന്‍സ് അവാര്‍ഡിനാണ് നഗരസഭയുടെ ജീവനം പദ്ധതി അര്‍ഹത നേടിയത്. കേന്ദ്ര ഭവന- നഗരകാര്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയനഗര ഉപജീവന മിഷന്‍, ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ ശുചിത്വ പരിപാലനത്തില്‍ നഗരസഭയും സ്വയംതൊഴില്‍ ഏജന്‍സിയായ കുടുംബശ്രീയും നടത്തുന്ന സംയോജിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്മികച്ച പ്രവര്‍ത്തനം നടത്തുന്ന പതിനൊന്നാം വാര്‍ഡായ കണക്കഞ്ചേരിയിലെ പഞ്ചമ ജീവനം കുടുംബശ്രീ യൂണിറ്റിനാണ് അവാര്‍ഡ് ലഭിച്ചത്. നഗരസഭ ചെയര്‍മാര്‍എം.മുഹമ്മദ് സലീമിന്റെ വാര്‍ഡാണിത്. ജീവനം പദ്ധതി ആദ്യമായി തുടങ്ങി ഒരുവര്‍ഷംകൊണ്ട് തന്നെ ഈ വാര്‍ഡ് സീറോവേസ്റ്റായും പ്രഖ്യാപിക്കപ്പെട്ടിരുന്നു.
2018 ഒക്ടോബര്‍ മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അയച്ചുകിട്ടിയ ഡോക്യുമെന്റേഷന്‍ ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും നഗരസഭ പൂരിപ്പിച്ച് സമര്‍പ്പിച്ചു. വെളിയിടവ ിസര്‍ജനമുക്ത പ്രവര്‍ത്തനം, വീടുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയവും സമയ ബന്ധിതവുമായ ഖരമാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം, മാലിന്യം റീ സൈക്കിള്‍ ചെയ്യ്ത് വളം, ഗ്രാനൂള്‍സ്, ഷ്ട്രെഡഡ് പ്ലാസ്റ്റിക് എന്നിവയായി പരിവര്‍ത്തനം ചെയ്യല്‍, ഇവയുടെവില്‍പനയും മാലിന്യശേഖരണ ഫീസും വഴിവരുമാനം ഉറപ്പാക്കിതൊഴിലും, ഉപജീവനവുംസൃഷ്ടിക്കല്‍, വരുന്ന വരുമാനത്തിന്റെകാര്യക്ഷമമായവിനിയോഗം, മാലിന്യംസ്ഥിരമായിതള്ളുന്ന മേഖലകള്‍ ശുചിത്വ ഇടങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തി അവിടെ തുടര്‍ച്ചയായ പരിപാലനം ഉറപ്പാക്കല്‍, പദ്ധതിയുടെ നൂതന ആശയം, പദ്ധതിക്കായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യ, അത്യാധുനിക ഓഫീസ് സംവിധാനം തുടങ്ങി 100 ഓളം ഘടകങ്ങള്‍ പരിശോധിച്ചായിരുന്നുഅവാര്‍ഡ് നിര്‍ണയം.
കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ച ഈ ഡോക്യൂമെന്റുകളുടെ അടിസ്ഥാനത്തില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ്ഇന്ത്യയുടെ അഞ്ചോളം ഫീല്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍ 2018 ഡിസംബറില്‍ നഗരസഭയും സംസ്‌കരണ പ്ലാന്റും, പതിനൊന്നാംവാര്‍ഡിലെവീടുകളും പൊതുഇടങ്ങളും നേരിട്ട് സന്ദര്‍ശിക്കുകയും സമര്‍പ്പിച്ച രേഖകളുടെ സാധുത പരിശോധിക്കുകയും ചെയ്തിരുന്നു. സംഘം എത്തുന്നതു മുതല്‍ പരിശോധന കഴിയുന്നതുവരെയുള്ള കാര്യങ്ങള്‍ പ്രത്യേകസോഫ്റ്റ്‌വെയര്‍വഴിഡല്‍ഹി സെന്ററി ലേക്ക് തത്സമയം കൈമാറുകയും, സ്വച്ഛ്‌സര്‍വേക്ഷന്റെ സര്‍വ്വറില്‍ അപ് ലോഡാവുകയും ചെയ്തു. സുതാര്യമായ ഈ വിവര കൈമാറ്റത്തില്‍ ഡല്‍ഹി കേന്ദ്രത്തിലെ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വഴിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.
2 ലക്ഷംരൂപയുംഷീല്‍ഡുമടങ്ങുന്ന അവാര്‍ഡ്, ഫെബ്രുവരി 15ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍വെച്ച്‌കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രിയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള നഗരസഭ സംഘംഏറ്റുവാങ്ങും.
- Log in to post comments