Post Category
അക്വാകള്‍ച്ചര്‍ പ്രോമോട്ടര്‍ നിയമനം
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലകൃഷി പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തു തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താംക്ലാസ് വിജയിച്ചവരും 60 വയസ്സില്‍ താഴെ പ്രായമുളളവരും സന്നദ്ധ സേവനത്തില്‍ തല്‍പരരായവരും ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഹോണറേറിയം നല്‍കും. താല്‍പര്യമുളളവര്‍ ഫെബ്രുവരി 16 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments