Skip to main content

പഠനോത്സവം സംഘടിപ്പിച്ചു

 ഈ അധ്യായന വര്‍ഷത്തെ സ്‌കൂള്‍തല പഠന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി പൊതുസമൂഹവുമായി പങ്കുവക്കുന്നതിന്  ബളാംതോട് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.പരിപാടി സ്‌കൂള്‍ ലീഡര്‍ റെയ്ഹാന മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി എം കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.ഹെഡ്മിസ്ട്രിസ് എ രത്‌നവതി പഠനോത്സവ വിശദീകരണം നടത്തി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാംബിക , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സി.മാധവന്‍, പ്രിന്‍സിപ്പല്‍ എ കെ. വിനോദ്കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് പത്മകുമാരി, സീനിയര്‍ അസ്സിസ്റ്റന്റ് ജെയ്‌മോന്‍ മാത്യൂ, സ്റ്റാഫ് സെക്രട്ടറി ഷാജി ജേക്കബ് , സെബാന്‍ കാരക്കുന്നേല്‍ , കുട്ടികളുടെ പ്രതിനിധികളായ സോന,ഫാത്തിമത്ത് ഹസ്‌ന, ദേവപ്രിയ, അരുണിമ അനില്‍ , പ്രാര്‍ഥന   എന്നിവര്‍  സംസാരിച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളുടെ മികവുകളുടെ അവതരണവും പ്രദര്‍ശനവും നടന്നു.  

date