Skip to main content

യു.എ.ഇയില്‍ എന്‍ഡോസ്‌കോപി ടെക്‌നീഷന്‍ ഒഴിവ്

യു.എ.ഇയിലെ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയിലേക്ക്  നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എന്‍ഡോസ്‌കോപി ടെക്‌നീഷന്‍മാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം-6000 യു.എ.ഇ ദിര്‍ഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, വിമാന ടിക്കററ് എന്നിവ സൗജന്യമായി ലഭിക്കും. പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട്  മുതല്‍ അഞ്ച് വര്‍ഷം വരെ  ഈ മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള എന്‍ഡോസ്‌കോപി ടെക്‌നീഷന്‍മാര്‍  ഫെബ്രുവരി 20 നകം നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ് സൈററില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ 0471-2770577. 

 

date