മാറ്റത്തിന്റെ കാഴ്ചകള്‍ പകര്‍ത്താം...സമ്മാനങ്ങള്‍ നേടാം; ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ് 2019 ' ന് തുടക്കമായി
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി . www.mizhiv2019.kerala.gov.in വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത മത്സരത്തില്‍ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ പ്രമുഖ സിനിമാ പരസ്യ സംവിധായകര്‍ വിലയിരുത്തി ക്യാഷ്‌പ്രൈസുകള്‍ നല്‍കും. ഒന്നാം സമ്മാനം: ഒരുലക്ഷംരൂപ, രണ്ടാം സമ്മാനം: 50,000 രൂപ, മൂന്നാം സമ്മാനം:25,000 രൂപ, പ്രോത്സാഹന സമ്മാനം 5,000 രൂപ വീതം പത്ത് പേര്‍ക്ക്. അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പി ആര്‍ വകുപ്പിന്റെ മറ്റ് വീഡിയോ / ഓഡിഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണനയും നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിആര്‍ഡി ഡയറക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.
റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് ഈ മാസം 24 വരെ വീഡിയോ അപ്ലോഡ്‌ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്. പ്രഫഷണല്‍ കാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട്‌ചെയ്യാം. ഫിക്ഷന്‍/ ഡോക്യൂഫിക്ഷന്‍/ അനിമേഷന്‍ (3 ഡി,2ഡി) നിശ്ചലചിത്രങ്ങള്‍ മൂവിയാക്കിയോ,ഏത് മേക്കിങ്‌രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാല്‍ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്‍ഡ്‌സ് ആണ്. ക്രെഡിറ്‌സ് , ലഘുവിവരണം എന്നിവചേര്‍ത്ത് ഫുള്‍ എച്ച്ഡി, എംപി 4 ഫോര്‍മാറ്റില്‍വേണം അപ്‌ലോഡ് ചെയ്യാന്‍.
- Log in to post comments