Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 14 ന്  രാവിലെ 11  ന് അക്കൗണ്ടന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, പ്രൊമോട്ടര്‍, ഫാഷന്‍ കോണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. അക്കൗണ്ടിന്റെ യോഗ്യത  ഡിഗ്രിയും  അക്കൗണ്ടിങ്ങും സെയില്‍സ് എക്‌സിക്യൂട്ടീവിന്റെ യോഗ്യത   പ്ലസ് ടു /ഡിഗ്രിയും പ്രൊമോട്ടര്‍, ഗ്രാഫിക് ഡിസൈനര്‍  സ്റ്റോര്‍ മാനേജര്‍ എന്നീ തസ്തികയുടെ യോഗ്യത  ഡിഗ്രി /പി ജിയും ഫാഷന്‍ കോണ്‍സള്‍ട്ടിന്റെ   യോഗ്യത   പ്ലസ് ടു /ഡിഗ്രിയും ആണ്. പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ശമ്പളം-12000-20,000. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ  ദിവസം  കാസര്‍കോട് കളക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും  സഹിതം 250 രൂപ  അടച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത്     അഭിമുഖത്തില്‍ പങ്കെടുക്കണം.കൂടുതല്‍ വിവരങ്ങള്‍ക് :9207155700-04994297470

 

date