Post Category
മിനിമം വേതനം ഉപദേശക സമിതി തെളിവെടുത്തു
ഭക്ഷ്യസംസ്‌ക്കരണ മേഖലയിലും ഇലക്‌ട്രോണിക്‌സ് ഉപകരണ നിര്‍മ്മാണ മേഖലയിലും മിനിമം വേതനം പുതുക്കി നിശ്ചിയിക്കുന്നതിനുളള ഉപദേശക സമിതിയുടെ തെളിവെടുപ്പ് തൃശൂരില്‍ നടന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുളളവര്‍ക്ക് വേണ്ടി രാമനിലയത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഭക്ഷ്യസംസ്‌ക്കരണ മേഖല ഉപദേശകസമിതിയുടെ ആദ്യതെളിവെടുപ്പായിരുന്നു തൃശൂരിലേത്. സമിതി കണ്‍വീനര്‍ ആനത്തലവട്ടം ആനന്ദന്‍, ഉപദേശകസമിതി അംഗങ്ങളായ തോമസ് ജോസഫ്, എം എ അബ്‌ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൂന്ന് ജില്ലകളിലെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും വിവിധ കമ്പനി തൊഴിലാളി സംഘടന പ്രതിനിധികളും സംബന്ധിച്ചു. ഈ മേഖലയില്‍ 2011 ലാണ് അവസാനമായി വേതനം പുതുക്കി നിശ്ചയിച്ചത്.
date
- Log in to post comments