Post Category
മണിനാദം : നാടന്‍പാട്ട് മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌് കലാഭവന്‍ മണിയുടെ നാമധേയത്തില്‍ യുവജന ക്ലബ്ബ്‌ുകള്‍ക്കായി നാടന്‍പാട്ട്‌് മത്സരം സംഘടിപ്പിക്കുന്നു. മണിനദം എന്ന പേരില്‍ ഫെബ്രുവരി 12, 13 തീയ്യതികളിലായി ചാലക്കുടി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആണ്‌് മത്സരം. നാടന്‍പാട്ട് മത്സരം ഫെബ്രുവരി 12 വൈകീട്ട് 4 ന് സിനിമാസംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്‌ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. സമാപനസമ്മേളനം ഫെബ്രുവരി 13 വൈകീട്ട് 5 ന് വ്യവസായ - യുവജന കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. ബി.ഡി ദേവസ്സി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥി ആയിരിക്കും. യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളും, കലാ സാംസ്‌ക്കാരിക കായകിരംഗത്തെ പ്രമുഖരും പങ്കെടുക്കും.
date
- Log in to post comments