Skip to main content

ചാലക്കുടി ഈസ്റ്റ്‌ എല്‍ പി സ്‌കൂള്‍ :  നിര്‍മ്മാണോദ്‌ഘാടനം നടത്തി

ചാലക്കുടി ഈസ്റ്റ്‌ ഗവണ്‍മെന്റ്‌ എല്‍ പി സ്‌കൂളില്‍ ക്ലാസ്‌്‌ മുറികള്‍ക്കായി പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം നടത്തി. ബി ഡി ദേവസ്സി എം.എല്‍.എയുടെ 2107-2018 വര്‍ഷത്തെ ആസ്‌തിവികസന ഫണ്ടില്‍ നിന്നും ഒരു കോടി 30 ലക്ഷം രൂപചെലവഴിച്ചാണ്‌ കെട്ടിടം നിര്‍മ്മിക്കുന്നത്‌. 8 ക്ലാസ്‌ മുറികള്‍, ബാത്‌റൂം, വരാന്ത എന്നീ സൗകര്യങ്ങളാണ്‌ കെട്ടിടത്തില്‍ ഉണ്ടായിരുക്കുക. പൊതുമരാമത്ത്‌ വകുപ്പിനാണ്‌ നിര്‍മ്മാണചുമതല. 6 മാസം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം ബി ഡി ദേവസ്സി എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ വി.ജെ ജോജി, നഗരസഭാ കൗണ്‍സിലര്‍മാര്‍, പ്രധാനാധ്യാപിക സോഫി, എ.ഇ.ഓ സി പി പ്രസൂനന്‍, അധ്യാപകര്‍ വിദ്ധ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ബി. അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രളയത്തില്‍ നഷ്ടപ്പെട്ട കമ്പ്യൂട്ടര്‍ റൂം പുനര്‍നിര്‍മ്മിക്കുന്നതിലേക്കായി മുന്‍ പ്രധാനാധ്യാപിക നല്‍കിയ തുക ചടങ്ങില്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എം.ഡി ശാലിനിയ്‌ക്ക്‌്‌ കൈമാറി.

date