'ഭോഗ്' ലൈസന്‍സ് മേളയും ബോധവല്‍ക്കരണ സെമിനാറും 14 ന്
ആരാധനാലയങ്ങളിലെ പ്രസാദ-ഭക്ഷണ വിതരണം ഭക്ഷ്യസുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കുന്ന 'ഭോഗ്' പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാറും ലൈസന്‍സ് മേളയും ഫെബ്രുവരി 14 രാവിലെ 10 ന് പാറമേക്കാവ് ഹാളില്‍ നടക്കും. ക്ഷേത്രങ്ങള്‍, ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍, മുസ്ലീം പളളികള്‍ എന്നിവടിങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത് ലൈസന്‍സിന് അപേക്ഷിക്കാം. ലൈസന്‍സന്‍ / രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ലൈസന്‍സ് / രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മേളയില്‍ തന്നെ വിതരണം ചെയ്യും. ആരാധനാലയങ്ങളില്‍ പ്രസാദവുംഭക്ഷണവും വിതരണം ചെയ്യുമ്പോള്‍ പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്‌ഡങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2424158, 8943346188, 8943346552, 8943346596.
- Log in to post comments