106 ലൈബ്രറികള്‍ ഹൈടെക്ക്-ജനസേവന കേന്ദ്രങ്ങളാകുന്നു പ്രഖ്യാപന പരിപാടിക്ക് സംഘാടക സമിതിയായി
കല്ല്യാശ്ശേരി മണ്ഡലത്തിലെ മുവുവന്‍ ലൈബ്രറികളും ഹൈടെക്ക്-ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 106 ലൈബ്രറികള്‍ക്ക് ലാപ്ടോപ്, പ്രൊജക്ടര്‍, പ്രിന്റര്‍, മൈക്ക് സെറ്റ് എന്നീ ഉപകരണങ്ങള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. ടി വി രാജേഷ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 1.28 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലൈബ്രറികള്‍ ഹൈടെക്കാക്കുന്നതോടൊപ്പം ഇവയെ പിആര്‍ഡി സഹായ കേന്ദ്രം പദ്ധതിയുടെ കീഴിലുള്ള ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ സഹായ-ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും തെരഞ്ഞെടുത്ത സേവനങ്ങളും ഇവിടെ ലഭ്യമാക്കാനാണ് പരിപാടി. ഇതോടൊപ്പം മണ്ഡലത്തിലെ ലൈബ്രറികളെ നെറ്റ്വര്‍ക്ക് വഴി കൂട്ടിയിണക്കാനുള്ള പദ്ധതിയും ആരംഭിച്ചതായി ടി വി രാജേഷ് എംഎല്‍എ അറിയിച്ചു.
ഈ മാസം അവസാനം മണ്ടൂരില്‍ വെച്ച് നടക്കുന്ന ലൈബ്രറികള്‍ ഹൈടെക്-ജനസേവന കേന്ദ്രങ്ങളാക്കുന്നതിന്റെ പ്രഖ്യാപനത്തിന്റെ മുന്നോടിയായി നടന്ന ശില്‍പ്പശാലയും സംഘാടക സമിതി രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികളും ഹൈടെക് സംവിധാനങ്ങളോടു കൂടിയ ജനസേവന കേന്ദ്രങ്ങളായി മാറുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈബ്രറികളെ കൂടുതല്‍ ജനകീയമാക്കുവാനും വായനയുടെ പുതിയ സങ്കേതങ്ങളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറികളെ ജനസേവന കേന്ദ്രങ്ങളാക്കുന്നതോടൊപ്പം ഫിലിം സൊസൈറ്റികളാക്കി മാറ്റാനും ഇതിലൂടെ കഴിയും. കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ ലൈബ്രറികളെ മാറ്റിയെടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുല്‍ കരീം, യു ജനാര്ദ്ദനന് ക്ലാസെടുത്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണന്, എഇഒ പി അബ്ദുള്ള, ലൈബ്രറി കൗണ്‍സില്‍ താലുക്ക് സെക്രട്ടറി എം ബാലന്, കെ പത്മനാഭന്, പിഎം കൃഷ്ണ പ്രഭ, കെ നിധിന് എന്നിവര്‍ സംസാരിച്ചു. എ ശ്രീധരന് സ്വാഗതവും എ വി മണിപ്രസാദ് നന്ദിയും പറഞ്ഞു.
ടി വി രാജേഷ് എംഎല്‍എ (ചെയര്മാന്), ടി പ്രഭാവതി (ജനറല്‍ കണ്‍വീനര്‍), എം വി രവി (കണ്‍വീനര്‍), എവി മണിപ്രസാദ് (ജോ. കണ്‍വീനര്‍), എ ശ്രീധരന് (കോര്‍ഡിനേറ്റര്‍, .പിപി ദിവ്യ, വിവി പ്രീത, കെടിപി നൂറുദ്ധീന്‍, ടി ലത, സിഎം വേണുഗോപാലന്‍, പി കെ ബൈജു, കെ പത്മനാഭന് (വൈസ് ചെയര്മാന്) എന്നിവരടങ്ങുന്നതാണ് സംഘാടക സമിതി.
- Log in to post comments