Skip to main content

ആറുവര്‍ഷങ്ങള്‍ക്കു ശേഷം സുലേഖ ജ•-നാട്ടിലെത്തി

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ആരോരുമില്ലാതെ പ്രവേശിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ആരംഭിച്ച പദ്ധതി ബംഗാളിലെ മൊയ്ന സ്വദേശിനി അന്‍പതുകാരിയായ സുലേഖ ദാസിനു തുണയായി.ആറുവര്‍ഷമായി വീട്ടില്‍ നിന്നും കാണാതായ ഇവരെത്തേടി ഭര്‍ത്താവും സഹോദരനും ഷോര്‍ട് സ്റ്റേഹോമില്‍ എത്തിയപ്പോള്‍ അതു വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കു വേദിയാവുകയായിരുന്നു
ജില്ലാ സാമൂഹ്യനീതി ഓഫിസറുടെ ഉത്തരവു പ്രകാരം കഴിഞ്ഞമാസം 22ന് ഷോര്‍ട് സ്റ്റേ ഹോമില്‍ എത്തിയ സുലേഖയ്ക്കു തിരികെ ലഭിച്ചത് കൈവിട്ടുപോയ ജീവിതം തന്നെയാണ്. ബംഗാളി ഭാഷ മാത്രം സംസാരിക്കുന്ന ഇവരുമായി സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട.ഉദ്യോഗസ്ഥനുമായ എം.ശിവന്‍ സംസാരിച്ചതില്‍ നിന്നും സ്വദേശം മനസ്സിലാവുകയായിരുന്നു. മൊയ്ന പൊലീസ് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്താനായി.ആറുവര്‍ഷമായി വീട്ടില്‍ നിന്നും കാണാതായ സുലേഖയ്ക്കു വേണ്ടി പലവിധ അന്വേഷണവും നടത്തി നിരാശരായിരിക്കയായിരുന്നു വീട്ടുകാര്‍.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജയരാജന്‍,ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷീബ മുംതാസ്,പ്രൊബെഷന്‍ ഓഫിസര്‍ അഞ്ജു, ഷോര്‍ട് സ്റ്റേ ഹോം സൂപ്രണ്ട് എന്‍.റസിയ,എം.ശിവന്‍ എന്നിവര്‍ ചേര്‍ന്ന് സുലേഖയ്ക്ക് യാത്രയയപ്പ് നല്‍കി.

date