Post Category
നിഷില്‍ ഓണ്‍ലൈന്‍ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ്(നിഷ്)-'ആശയവിനിമയം:- പഠനവെല്ലുവിളി തിരിച്ചറിയുന്നതും അതിന്റെ പരിപാലനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 16 ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ തിരുവനന്തപുരം കിംസ്, ഹോളിസ്റ്റിക് മെഡിസിന്‍, കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ജമീല കെ വാര്യര്‍ ഓണ്‍ലൈന്‍ വഴി ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുക്കും. പഠനവെല്ലുവിളി അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ദരുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. പങ്കെട ക്കാനാഗ്രഹിക്കുവര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നം: 04952378920.
date
- Log in to post comments