Skip to main content

ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം :  ഏഴ് പുതിയ പരിശീലന കേന്ദ്രങ്ങള്‍

 

പി.എസ്.സി. യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനായുളള ഏഴ് പുതിയ പരിശീലന കേന്ദ്രങ്ങള്‍ ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴില്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ സംസ്ഥാനത്ത് പതിനേഴ് പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിനുപുറമേയാണ് പുതുതായി ആരംഭിക്കാനിരിക്കുന്ന കണ്ണനല്ലൂര്‍ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പുതുതായി ആരംഭിക്കുന്ന കേന്ദ്രങ്ങള്‍. പ്രിന്‍സിപ്പല്‍ (ഏഴ്), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഏഴ്), യു.ഡി ക്ലാര്‍ക്ക് (ഏഴ്), എന്നിങ്ങനെ ഇരുപത്തിയൊന്ന് താത്ക്കാലിക തസ്തികകള്‍ പുതുതായി സൃഷ്ടിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവായി. മുസ്ലീം, ക്രിസ്ത്യന്‍, ഈഴവ, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പരിശീലനകേന്ദ്രങ്ങളുടെ പ്രയോജനം ലഭിക്കും. 

 

 

date