ഫോട്ടോഗ്രാഫി മത്സരം : രണ്ടാം സീസണ് സംഘടിപ്പിച്ചു
കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫിയില്‍ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കുടുംബശ്രീ ഒരു നേര്‍ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ രണ്ടാം സീസണ് സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തൊന്‍പത് വര്‍ഷത്തോളമായി വിജയകരമായി മുന്നേറുന്ന കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഫോട്ടോകള്‍ സൗറൗായമവെൃലലുൃരീിേേലെ@ഴാമശഹ.രീാ എന്ന വിലാസത്തിലോ സിഡിയിലാക്കി ദി എക്സി ക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സ്റ്റേറ്റ് മിഷന് ഓഫീസ്, ട്രിഡ ബില്‍ഡിംഗ്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലോ അയക്കുക.
ഫോട്ടോയോടൊപ്പും ഫോട്ടോക്കനുയോജ്യമായ ഒരു ലഘുവിവരണവുും അതോടൊപ്പം പേരും അഡ്രസ്സും മെയില്‍ ഐഡിയും കോണ്ടാക്ട് നമ്പറും ചേര്‍ക്കേണ്ടതാണ്. മികച്ച ഫോട്ടോഗ്രാഫര്‍ക്ക് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. മികച്ച പത്ത് ഫോട്ടോയ്ക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും ലഭിക്കും. ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 15.
- Log in to post comments