Skip to main content

ഉപതെരഞ്ഞെടുപ്പ് : മദ്യനിരോധനം ഏര്‍പ്പെടുത്തി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഫെബ്രുവരി 12  വൈകീട്ട് അഞ്ചു മുതല്‍ ഫെബ്രുവരി 14 ന് വൈകീട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസമായ ഫെബ്രുവരി 15 നുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.
വണ്ടൂര്‍ ബ്ലോക്ക് ചെമ്പ്രശ്ശേരി വാര്‍ഡ് പരിധിയില്‍പ്പെടുന്ന മണ്ടകക്കുന്ന്, കൊടശ്ശേരി വടക്കേതല, മൂക്കട്ട, താലപ്പൊലി പറമ്പ്, തെയ്യമ്പാടിക്കുത്ത്, ചെമ്പ്രശ്ശേരി, ഒടോമ്പറ്റ, വിലങ്ങംപൊയില്‍  എന്നിവിടങ്ങളിലും തിരൂര്‍ ബ്ലോക്ക് പുറത്തൂര്‍ വാര്‍ഡിന്റെ പരിധിയില്‍പ്പെടുന്ന മുട്ടന്നൂര്‍, മുട്ടന്നൂര്‍ ഈസ്റ്റ്, ചിറക്കല്‍, മരവന്ത, കാവിലക്കാട് സൗത്ത്, കാവിലക്കാട്, തൃത്തല്ലൂര്‍, എടക്കാട്, കുറുമ്പടി, പരുന്തിരുത്തി വെസ്റ്റ്, എന്നിവടങ്ങളിലും കാവനൂര്‍ ഗ്രാമ പഞ്ചായത്തിലെ എളയൂര്‍ വാര്‍ഡിലുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

 

date