ജൈവം ജീവനം സെമിനാര്‍
ഹരിതകേരളം മിഷന്‍, സി പി സി ആര്‍ ഐ കൃഷി വകുപ്പ് എന്നിവ സംയുക്തമായി ഇന്ന് (13-ന്) രാവിലെ 10 മണിക്ക് സി പി സി ആര്‍ ഐ ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ച് 'ജൈവം ജീവനം' കാസര്‍കോട് ജൈവ ജില്ലാ തല്‍സ്ഥിതിയും നയസമീപനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സി പി സി ആര്‍ ഐ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അനിത കരുണ്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. കാസര്‍കോട് ജൈവ ജില്ല പഠന റിപ്പോര്‍ട്ട് അവതരണം സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി തമ്പാന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഡോ. കെ.എം ശ്രീകുമാര്‍ (കാര്‍ഷിക കോളേജ്, പടന്നക്കാട്), ഡോ.പി സുബ്രഹ്മണ്യന്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സി പി സി ആര്‍ ഐ), ടിസമ്മ തോമസ് (പി എ ഒ), ലൗലി അഗസ്റ്റിന്‍ (പ്രജക്ട് ഡയറക്ടര്‍, ആത്മ കാസര്‍കോട്), ഡോ.ഡി സി ചൗട്ട (കര്‍ഷകന്‍, മിയാപദവ്), സണ്ണി പൈക്കട (ജൈവ കര്‍ഷകന്‍) എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചര്‍ച്ചയ്ക്ക് ശേഷം സമിനാറിന്റെ ക്രോഡീകരണം ഡെപ്യൂട്ടി ഡയറക്ടറര്‍ കെ സജിനി മോമ നിര്‍വ്വഹിക്കും.
- Log in to post comments