Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 7 - 1000 ദിനങ്ങള്‍ - 16 പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ജില്ലാ ക്ഷീരവകുപ്പ്‌

വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ജില്ലാ ക്ഷീരവികസന വകുപ്പ്‌ പതിനാറ്‌ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു. അന്തിക്കാട്‌, ചാലക്കുടി, ചേര്‍പ്പ്‌, ചൊവ്വന്നൂര്‍, ഇരിങ്ങാലക്കുട, കൊടകര, കൊടുങ്ങല്ലൂര്‍, മാള, മതിലകം, മുല്ലശ്ശേരി, ഒല്ലൂക്കര, പഴയന്നൂര്‍ പുഴയ്‌ക്കല്‍, തളിക്കുളം, വെള്ളാങ്ങല്ലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ്‌ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്‌. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20 നകം പദ്ധതികളുടെ ഉദ്‌ഘാടനവും നടക്കും. 
അന്തിക്കാട്‌, ഇരിങ്ങാലക്കുട, കൊടകര, കൊടുങ്ങല്ലൂര്‍, മുല്ലശ്ശേരി, മാള, മതിലകം, തളിക്കുളം പഞ്ചായത്തുകളില്‍ എം.എസ്‌.ഡി.പി പുനരധിവാസ പദ്ധതി, ചേര്‍പ്പ്‌ ആറാട്ടുപുഴ ക്ഷീരസംഘം, ഒല്ലൂക്കര ചേരുംകുഴി, ചുവന്ന്‌ മണ്ണ്‌്‌ ക്ഷീരസംഘങ്ങള്‍, വെള്ളാങ്ങല്ലൂര്‍ എടതിരിഞ്ഞി ക്ഷീരസംഘം, വടക്കാഞ്ചേരി കല്ലംപാറ ക്ഷീരസംഘം എന്നിവയുടെ ആവശ്യാധിഷ്ടിത ധനസഹായപദ്ധതി, ചാലക്കുടി മേച്ചിറ ഫാര്‍മേഴ്‌സ്‌ ഫെസിലിറ്റേഷന്‍ സെന്റര്‍, ചൊവ്വന്നൂര്‍ വേലൂര്‍ ക്ഷീരസംഘം ഫാര്‍മേഴ്‌സ്‌ ഫെസിലിറ്റേഷന്‍ സെന്റര്‍, മതിലകം പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണം, പഴയന്നൂര്‍ തരിശുഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി, പുഴയ്‌ക്കല്‍ കോലഴി ക്ഷീരഗ്രാമം എന്നീ പദ്ധതികളാണ്‌ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്നത്‌.

date