Post Category
അംഗത്വം പുന:സ്ഥാപിക്കാം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുളള തൊഴിലാളികള്‍ക്ക് കുറ്റ്യാടി, വടകര, കൊയിലാണ്ടി ഉപകാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നാല് വരെ നടത്തുന്ന മേളകളില്‍ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കാമെന്നും സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കാമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. സ്ഥലം, തീയതി എന്നീ ക്രമത്തില്‍ - കുറ്റ്യാടി കാര്യാലയം - ഫെബ്രുവരി 14,16,18,20 തീയതികളില്‍, വടകര ഉപകാര്യാലയത്തില്‍ ഫെബ്രുവരി 21,23,25,27, മാര്‍ച്ച് രണ്ട് എന്നീ തീയതികളിലും, കൊയിലാണ്ടി ഉപകാര്യാലയത്തില്‍ മാര്‍ച്ച് 6,8,11,13,14 തീയതികളിലും നടക്കും കുടിശ്ശിക നിവാരണ ക്യാമ്പ് നടക്കും.
date
- Log in to post comments