Skip to main content

ജി എച്ച് എസ് എസ് പന്നൂരിന് മികച്ച എന്‍ എസ് എസ് യൂണിറ്റിനുള്ള പുരസ്‌ക്കാരം

 

പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ 2017-18 വര്‍ഷത്തെ ജില്ലയിലെ മികച്ച എന്‍ എസ് എസ് യൂണിറ്റിനുള്ള പുരസ്‌ക്കാരം ലഭിച്ചു.മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാര്‍ഡ് ടി.രതീഷ്, മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് പ്രിന്‍സിപ്പല്‍ എം.സന്തോഷ് കുമാര്‍, മികച്ച വോളണ്ടിയര്‍ അവാര്‍ഡ് സി.ആര്‍ ആര്‍ദ്ര എന്നിവര്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.ഡോ.പി.പി പ്രകാശന്‍, ജി.പി സജിത് ബാബു, ഡോ.സാബുകുട്ടന്‍, ഡോ.ജേക്കബ് ജോണ്‍, എസ്.ശ്രീചിത്ത്, അഹമ്മദലി, യു.ആര്‍ സ്മിത, അശ്വതി, മുഹമ്മദ് നിയാസ് എന്നിവര്‍ സംബന്ധിച്ചു.

date