വെസ്റ്റ്ഹില്‍ ചുങ്കം മീഞ്ചന്ത ബസ് റൂട്ട് അനുവദിക്കണം- താലൂക്ക് വികസന സമിതി
കോഴിക്കോട് പാവങ്ങാട് നിന്ന് വെസ്റ്റ്ഹില്‍ ചുങ്കം വഴി മീഞ്ചന്ത വരെ പുതിയ ബസ് റൂട്ട് അനുവദിക്കണമെന്നും ഇത് കൃഷ്ണമേനോന്‍ മ്യൂസിയം ഗവ. ഗസ്റ്റ് ഹൗസ്, സെന്‍ട്രല്‍ സ്‌കൂള്‍, പാസ്പോര്‍ട്ട് ഓഫീസ്, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് ആശുപത്രി, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാരപറമ്പ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ എത്തിചേരേണ്ടവര്‍ക്ക് വളരെ സഹായകരമാവുമെന്നും താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. മുക്കം മിനി സിവില്‍ സ്റ്റേഷന് ചുറ്റും കോമ്പൗണ്ട് വാള്‍ നിര്‍മ്മിക്കണം. സിവില്‍ സ്റ്റേഷന് മുന്നിലെ അനധികൃത ഓട്ടോ പാര്‍ക്കിങ്ങ് അവസാനിപ്പിക്കണം. മീഞ്ചന്ത-കല്ലായ്-കുണ്ടായിതോട് വരെ വാഹന ബാഹുല്യം കാരണം ഗതാഗത സ്തംഭനം പതിവാണെന്നും ഇതിന് പരിഹാരമായി റോഡിന് വീതി കൂട്ടണം. ഹോട്ടലുകളിലും ജ്യൂസ് കടകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജല പരിശോധന നടത്തി നിയമാനുസൃത സര്‍ട്ടിഫിക്കറ്റ് നല്‍കണം. ചെറുവാടി മാവൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലൂടെ സിവില്‍ സ്റ്റേഷനില്‍ രാവിലെ എത്തുന്ന രീതിയില്‍ ബസ് റൂട്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാലോറ ബൈപ്പാസില്‍ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല. ഇവിടെ കഞ്ചാവ് മുതലായ ലഹരി വില്‍പന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ചേളന്നൂര്‍ പഞ്ചായത്തും തലക്കുളത്തൂര്‍ പഞ്ചായത്തും ബന്ധിപ്പിക്കുന്ന ബണ്ട് പാലം ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് നിലവില്‍. മൈനര്‍ ഇറിഗേഷന്റെ പരിധിയിലുളള പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസിര്‍ദാര്‍ എന്‍ പ്രേമചന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.പി കൃഷ്ണന്‍കുട്ടി, അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് അജയകുമാര്‍ സി.കെ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് കെ തങ്കമണി, കെ മോഹനന്‍, എന്‍.വി ബാബുരാജ്, സി.പി കുമാരന്‍, പി.വി നവീന്ദ്രന്‍, അസീസ് മണലൊടി, ടി മുഹമ്മദാലി, ഇയ്യക്കുന്നത്ത് നാരായന്‍, സി അമര്‍നാഥ്, സി.പി ഉസ്മാന്‍ കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥരും സംസാരിച്ചു.
- Log in to post comments