Post Category
സ്‌കൂള്‍ കെട്ടിടോദ്ഘാടനം
മഞ്ചേരി ചെറുകുളം ജി.എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം അഡ്വ. എം. ഉമര്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ഉസ്മാന്‍, സ്റ്റാഫ് സെക്രട്ടറി കെ.എം ജമീല ടീച്ചര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. നാരായണന്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ സി. ഭാസ്‌കരന്‍, മെമ്പര്‍മാരായ എന്‍.പി മുഹമ്മദ്, നുസൈബ ഉസ്മാന്‍, മഞ്ചേരി എ.ഇ.ഒ കെ.എസ് ഷാജന്‍, ഹെഡ്മാസ്റ്റര്‍ ഇബ്രാഹിം കുട്ടി, ബി.പി.ഒ മോഹനരാജ്, പി.ടി.എ പ്രസിഡന്റ് ഇ.പി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments