ജില്ലാ കാര്‍ഷിക മേള 14ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും
കൃഷിവകുപ്പ്, ആത്മ കൃഷി വിജ്ഞാനകേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കാര്‍ഷിക മേള അടിമാലിയില്‍ പെബ്രുവരി 14ന് രാവിലെ 9.30ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുത മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി, ജില്ലയിലെ എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് ദാനം കൃഷിമന്ത്രിയും കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനം അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പിയും കാര്‍ഷിക കര്‍മ്മസേന ജില്ലാതല ഉദ്ഘാടനവും അഗ്രോ സര്‍വ്വീസ് സെന്റര്‍ ആനുകൂല്യ വിതരണവും എസ്. രാജേന്ദ്രന് എം.എല്‍.എ നിര്‍വ്വഹിക്കും. വിള ആരോഗ്യ ക്ലിനിക്കിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എയും ആത്മ പദ്ധതികളുടെ ആനുകൂല്യ വിതരണം ഉദ്ഘാടനം ജില്ലാകലക്ടര്‍ ജീവന്‍ബാബു കെയും നിര്‍വ്വഹിക്കും.
മേളയോടനുബന്ധിച്ച് പ്രീ-റാബി ക്യാമ്പെയിന്, നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, കര്‍ഷക-ശാസ്ത്രജ്ഞ-മുഖാമുഖം, മണ്ണ് പരിശോധന ക്യാമ്പെയിന്, കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനം, വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനോപാധികളുടെയും പ്രദര്‍ശനം 14, 15 തീയതികളിലായി അടിമാലി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കും. പഴം പച്ചക്കറികള്‍: സാധ്യതകളും വെല്ലുവിളികളും , പ്രളയാനന്തര മണ്ണു പരിപാലനം, സുഗന്ധവിളകളിലെ സംയോജിത കൃഷിരീതി നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, വരള്‍ച്ചാ നിവാരണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് വിദ്ഗധര്‍ പങ്കെടുക്കുന്ന സെമിനാര്‍.
- Log in to post comments