Skip to main content

ജില്ലാ  ആസൂത്രണ സമിതി അവലോകന യോഗം 14 മുതല്‍ 22 വരെ

 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ അവോലകന യോഗങ്ങള്‍ ഫെബ്രുവരി 14 മുതല്‍ 22 വരെ ചേരും. ജില്ലാപഞ്ചായത്ത് ഹാളില്‍ 14ന് 10.30 മുതല്‍ ഇളംദേശം ബ്ലോക്കും ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളുടെയും , രണ്ട് മണി മുതല്‍ തൊടുപുഴ ബ്ലോക്കും ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും 15 ന് 10.30 മുതല്‍ ഇടുക്കി ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും ഉച്ചക്ക് രണ്ട് മുതല്‍ കട്ടപ്പന ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും 21ന് രാവിലെ നെടുങ്കണ്ടം ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും രണ്ട് മുതല്‍ അഴുത ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും യോഗം ചേരും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ 20ന് രാവിലെ 10.30 മുതല്‍ ദേവികുളം ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും രണ്ട് മുതല്‍ അടിമാലി ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെയും  യോഗം ചേരും. 22ന് കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെയും തൊടുപുഴ കട്ടപ്പന മുന്‍സിപ്പാലിറ്റികളുടെയും യോഗം ചേരും. 

date