പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സും ചേര്‍ന്ന് നടത്തുന്ന സൗജന്യ ഹൗസ് കീപ്പിംഗ് (യുവാക്കള്‍ക്ക് മാത്രം, യോഗ്യത എസ്.എസ്.എല്‍.സി) ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസസ്, ഫുഡ് പ്രൊഡക്ഷന്‍, ഗ്രാഫിക് ആന്റ് വെബ് ഡിസൈന്‍ എന്നീ കോഴ്‌സുകളിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18നും 25നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് എസ്.എസ്.എല്‍.സി/ പ്ലസ് ടു യോഗ്യതയുള്ളവരുമായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ്, യൂണിഫോം, ഭക്ഷണം, താമസസൗകര്യം എന്നിവ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഹിക്കും. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെയും മുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ഇടുക്കി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസുമായി ബന്ധപ്പെടണം. അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ 04862 222399.
- Log in to post comments