Skip to main content

ഡയാലിസ് സെന്റര്‍ ഉദ്ഘാടനം ഫെബ്രുവരി 23ന്: ഇന്ന്(ഫെബ്രുവരി 13) സ്വാഗതസംഘം രൂപീകരിക്കും

താനാളൂര്‍ ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ഡയാലിസ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 23ന് (ശനിയാഴ്ച) വൈകീട്ട് നാലിന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും.
വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയാലിസ് യൂനിറ്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് (ഫെബ്രുവരി13 ന് ) വൈകീട്ട് മൂന്നിന് താനാളൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ്ഹാജി അറിയിച്ചു.

 

date