Skip to main content

കേന്ദ്ര പദ്ധതികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം 16ന്

 

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി  ജില്ലാതലത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 2018-19 വര്‍ഷത്തിലെ മൂന്നാമത്തെ യോഗം ഫെബ്രുവരി 16ന് രാവിലെ 10.30ന് ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി അധ്യക്ഷനായിരിക്കും. 

ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

 സര്‍വ്വോദയ പക്ഷം പ്രമാണിച്ച ഖാദി കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി  16 വരെ 30 ശതമാനം ഗവ. റിബേറ്റ് അനുവദിക്കും. ഖാദി ബോര്‍ഡ് അംഗീകൃ സ്ഥാപനങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

date