രാഷ്ട്രപിതാവിന്റെ ചിതാഭസ്മ നിമജ്ജന സ്മരണയില്‍ ശാന്തിയാത്ര നടത്തി
71-ാമത് സര്‍വ്വോദയ മേളയുടെ ഭാഗമായി തവനൂര്‍ കേളപ്പജി സ്തൂപത്തിലെ പ്രാര്‍ത്ഥനാ സദസ്സിനും, കേളപ്പജി സമാധിയിലെ പുഷ്പാര്‍ച്ചനക്കും ശേഷം രാഷ്ട്രപിതാവിന്റെ ചിതാഭസ്മ നിമജ്ജന സ്മരണയില്‍ ശാന്തിയാത്ര നടത്തി.
ശാന്തിയാത്രയില്‍ ഗാന്ധിയ•ാര്‍, ഗാന്ധിമാര്‍ഗ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍ പങ്കെടുത്തു. സര്‍വോദയ മണ്ഡലം സംസ്ഥാന ആധ്യക്ഷന്‍ ഡോ. കെ. ജോസ് മാത്യു, മുന്‍ എം.പി സി.ഹരിദാസ്, ഡോ.എം.പി. മത്തായി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പി കോയക്കുട്ടി, ഫിറോസ് ഖാന്‍ അണ്ണക്കമ്പാട്, പ്രണവം പ്രസാദ്, സുരേന്ദ്രന്‍ വെട്ടത്തൂര്‍, എച്ച്.സുധീര്‍, യു.രാമചന്ദ്രന്‍, ഇയ്യച്ചേരി പത്മിനി, ആര്‍.പ്രസന്നകുമാരി, ടി.വി. അബ്ദുള്‍ സലാം, ഇസാബിന്‍ അബ്ദുല്‍ കരീം, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എം.എം സുബൈദ, ഉമ്മര്‍ ചിറക്കല്‍, അജിത് മംഗലം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശാന്തിയാത്ര. തുടര്‍ന്ന് തിരുന്നാവായയില്‍ സമാപിച്ച ഗാന്ധി പ്രതിമയില്‍ ഡോ. ജോസ് മാത്യു ഹാരാര്‍പ്പണം നടത്തി.
ഗാന്ധിയന്‍ ചിന്തകള്‍ക്ക് ഇന്ന് മുമ്പന്നെത്തേക്കാളും പ്രസക്തി കൈവന്നതായി തിരുന്നാവായയില്‍ നടന്ന 71 -ാം സര്‍വോദയ മേള ഭാഗമായ ഗാന്ധി സര്‍വ്വധര്‍മ്മ സമഭാവനാ സദസ്സ് അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ പ്രതീകാത്മകമായി വധിക്കാന്‍ കാണിച്ച ചിന്താഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരണമെന്നും മുന്‍ എം. പിസി.ഹരിദാസ് ഉദ്ഘാടനം ചെയ്ത സദസ്സ് ആവശ്യപ്പെട്ടു. മുളക്കല്‍ മുഹമ്മദലി അധ്യക്ഷനായ ചടങ്ങില്‍ ഡോ. ജോസ് മാത്യു ഗാന്ധി സ്മൃതി ഭാഷണം നടത്തി.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, എം.പി.മത്തായി, ഡോ.പ്രഭാകരന്‍ പഴശ്ശി, ഫിറോസ് ഖാന്‍ അണ്ണക്കമ്പാട്, കോട്ടക്കല്‍ ബാലകൃഷ്ണന്‍, ഉമ്മര്‍ ചിറക്കല്‍, എച്ച്. സുധീര്‍, അലവിക്കുട്ടി ബാഖവി, പി.കോയക്കുട്ടി, കെ.എന്‍. പണിക്കര്‍ , യു.രാമചന്ദ്രന്‍ , ടി.കെ. എ.അസീസ് , ഇസാബിന്‍ അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കേളപ്പജി അനുസ്മരണം പ്രഭാഷണം പ്രൊഫസര്‍ പി. എ വാസുദേവനും, കെ.പി.എ റഹീം മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം കോഴിക്കോട് സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും നടത്തി. കൃഷ്ണന്‍ നായര്‍, പ്രസന്നകുമാര്‍,എച്ച് സുധീര്‍, യു.രാമചന്ദ്രന്‍, രമണി എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍മാതൃകാപരമായ പ്രവര്‍ത്തനത്തിന് ആംഗീകാരം നേടിയ സര്‍വ്വോദയ നേതാക്കളായ യു.രാമചന്ദ്രന്‍ ഇസാബിന്‍ അബ്ദുള്‍ കരീം എന്നിവരെ സര്‍വ്വോദയ മേള സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനും മുന്‍ എം.പിയുമായ സി .ഹരിദാസ് ആദരിച്ചു.
- Log in to post comments