Post Category
രക്ത സാക്ഷ്യം: സാഹിത്യ സമ്മേളനം ടി. പദ്മനാഭന് ഉദ്ഘാടനം ചെയ്യും
സാംസ്കാരിക വകുപ്പ് സര്‍വ്വോദയ മണ്ഡലവുമായി ചേര്‍ന്ന് തവനൂരില്‍ നടത്തുന്ന രക്തസാക്ഷ്യം പരിപാടിയില്‍ ഇന്ന് (ഫെബ്രുവരി 13 ) വൈകീട്ട് അഞ്ചിന് നടക്കുന്ന സാഹിത്യ സമ്മേളനം കഥയുടെ കുലപതി ടി. പദ്മനാഭന് ഉദ്ഘാടനം ചെയ്യും.കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ.പി.മോഹനന് അധ്യക്ഷനാകുന്ന സാഹിത്യ സമ്മേളനത്തില്‍ ഡോ.ഖദീജാ മുംതാസ്, അശോകന് ചരുവില്‍, ടി.ഡി.രാമകൃഷ്ണന്, പയ്യന്നൂര്‍ കുഞ്ഞിരാമന്, ഡോ.പ്രഭാകരന് പഴശ്ശി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഡി.ലിറ്റ് നല്കിയ ടി.പദ്മനാഭനെ ആദരിക്കും.രാത്രി ഏഴിന് കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടും അരങ്ങേറും.
date
- Log in to post comments