ആരോഗ്യ ജാഗ്രത: യോഗം ചേര്‍ന്നു
പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് കൂടിയാലോചിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന്ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കലക്ടര്‍ എം.അബ്ദുല്‍ സലാം പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശ യാത്ര വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പകര്‍ച്ചവ്യധികളുടെ വ്യാപനം തടയുന്നതിന് വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.സമിതികളുടെ ഇടപെടല്‍ സജീവമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകള്‍ നടത്തും.ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കും. കുടിക്കാന്‍ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എ .ഷിബുലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
- Log in to post comments