Post Category
അവലോകന യോഗം നടത്തി
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എം എല്‍ എ ഫണ്ടുകളുപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. എം രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 2017-18, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, കിഫ്ബി ഫണ്ട് അനുവദിച്ച പദ്ധതികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന പുരോഗതിയാണ് വിശകലനം ചെയ്തത്. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
date
- Log in to post comments