Post Category
തുളുഭവന്‍ ശിലാസ്ഥാപനം 27ന്
കേരള തുളുഅക്കാദമിയുടെ തുളുഭവന്റെ ശിലാസ്ഥാപന കര്‍മം ഈ മാസം 27ന് മൂന്ന് മണിക്ക് ദുര്‍ഗി പള്ളത്ത് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ ചേര്‍ന്ന സംഘടാക സമിതിയോഗം തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി അധ്യക്ഷനായി. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍, സെക്രട്ടറി വിജയകുമാര്‍, മീഞ്ച ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷംസാദ് ശുക്കൂര്‍,എ ഇ ഒ ദിനേശന്‍,ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് നാരായണ ഭട്ട് എന്നിവര്‍ പങ്കെടുത്തു. അടുത്ത യോഗം ഈ മാസം 15ന് ഹൊസങ്കടിയില്‍ നടക്കും.
date
- Log in to post comments