Skip to main content

കാവല്‍ പദ്ധതിയുടെ  ഉദ്ഘാടനം നാളെ പരവനടുക്കത്ത്

കാവല്‍ പദ്ധതിയുടെ സുഗമായ നടത്തിപ്പിന് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേക് ഹോള്‍ഡേഴ്‌സ് കണ്‍വര്‍ജന്‍സ്  പ്രഥമ യോഗം നാളെ(15) 12.30 ന് പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ ചേരും.പരിപാടിയില്‍ കാവല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റി സെക്രട്ടറിയായ സബ് ജഡ്ജ് ഫിലിപ്പ് തോമസ് നിര്‍വ്വഹിക്കും. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മാനസികവും സാമൂഹികപരമായ പരിരക്ഷയും പിന്തുണയും നല്‍കി സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കി ശരിയായ സാമൂഹിക ജീവിതം നയിക്കാന്‍ അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതിയാണ് കാവല്‍. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ വീണ്ടൂം കുറ്റകൃത്യങ്ങളില്‍ അകപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, പുനരധിവാസം ഉറപ്പാക്കുക, തുടര്‍പഠനം സാധ്യമാക്കുക, തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനയായ ഹെല്‍ത്ത് ലൈന്‍ എന്ന സ്ഥാപനത്തെ തെരെഞ്ഞെടുത്തു.പദ്ധതി നടത്തിപ്പിനായി കോഡിനേറ്ററും കേസ് വര്‍ക്കറെയും നിയമിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ജില്ലാ ശിശുസംരക്ഷണ യുണിറ്റാണ് ഏകോപിപ്പിക്കുന്നത്. 

   പദ്ധതിയുടെ ഏകോപനത്തിനായി സഹകരിക്കുന്ന സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ,ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ മാനസികരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ് വകുപ്പ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍, കാസര്‍കോട് ചൈല്‍ഡ് ലൈന്‍  ,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയിലെ പ്രതിനിധികള്‍ പരിപാടിയില്‍  പങ്കെടുക്കും.  

date