Post Category
ആരോഗ്യശാസ്ത്ര സർവകലാശാല സ്‌കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ്: കെട്ടിട നിർമ്മാണോദ്ഘാടനം 15ന്
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ അനുബന്ധ സ്ഥാപനമായ സ്‌കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മ ശിലാസ്ഥാപനം ഫെബ്രുവരി പതിനഞ്ചിനു ഉച്ചക്ക് രൺു മണിക്ക് തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിനോട് ചേർന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ചടങ്ങിൽ സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ സംബന്ധിക്കും.
കെട്ടിട നിർമ്മാണോദ്ഘാടന വേളയിൽ പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ, രജിസ്ട്രാർ ഡോ. എം.കെ. മംഗളം, ഡോ. ശശി തരൂർ എം പി തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ്. 554/19
date
- Log in to post comments