Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ആസൂത്രണ സമിതി യോഗം നാളെ

ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 15 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.  താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ക്ക് ഫെബ്രുവരി 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.    വിശദവിവരങ്ങള്‍ www.unionbankofindia.co.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2700069.

 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി തെരഞ്ഞെടുപ്പ് നാളെ(ഫെബ്രുവരി 14) രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

 

ഭരണാനുമതി നല്‍കി

എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി നഗരസഭയിലെ സി എച്ച് സെന്റര്‍-മൂഴിക്കര ജുമാമസ്ജിദ് റോഡ് ടാര്‍ ചെയ്യുന്നതിന് നാല് ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. 

 

കരാര്‍ നിയമനം

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലേക്ക് ഐ ടി വിദഗ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഐ ടി വിദഗ്ധന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി ടെക്/ഡിപ്ലോമ ഇന്‍ ഐ ടി/കമ്പ്യൂട്ടര്‍ സയന്‍സിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡി സി എ(മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് & ഡാറ്റാ എന്‍ട്രി)യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.  ഫെബ്രുവരി 19 ന് മൂന്ന് മണി വരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലെ പ്ലാനിംഗ് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.

 

വികസന സമിതി യോഗം നാളെ

തലശ്ശേരി നിയോജക മണ്ഡലം വികസന സമിതി യോഗം നാളെ(ഫെബ്രുവരി 14) വൈകിട്ട് മൂന്ന് മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയിലെ പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലബോറട്ടറിയിലേക്ക് വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) ദര്‍ഘാസ് ക്ഷണിച്ചു.    ഫെബ്രുവരി 25 ന് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0497 2700194.

 

വാക് ഇന്‍ ഇന്റര്‍വ്യൂ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഡെന്റല്‍ സര്‍ജന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഫെബ്രുവരി 18 ന് രാവിലെ 9.30 ന് ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം.  ഫോണ്‍: 0497 2709920.

 

വനിതാ കമ്മീഷന്‍ അദാലത്ത്

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 22 ന് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും.

 

വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മടക്കര, അയ്യോത്ത് ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്പൂര്‍ ഹൈസ്‌കൂള്‍, തിലാത്തില്‍ ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 14) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

താലൂക്ക്തല പരാതി പരിഹാര അദാലത്ത്; 

അപേക്ഷകള്‍ സ്വീകരിക്കും

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കണ്ണൂര്‍ താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 16 ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.  നേരത്തെ വിവിധ ഓഫീസുകളില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനമാകാത്തത് സംബന്ധിച്ച പരാതികളും പൊതുജനോപകാരപ്രദമായ പരാതികളും അദാലത്തില്‍ പരിഗണിക്കും.    ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ പരാതികള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലും അതിന്റെ കീഴിലുള്ള എല്ലാ വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, റേഷന്‍ കാര്‍ഡ് എ പി എല്‍-ബി പി എല്‍ കേസുകള്‍, പൊലീസ് കേസുകള്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ എന്നിവ ഒഴിച്ചുള്ള  ഏതു വിഷയം സംബന്ധിച്ചും പരാതി സമര്‍പ്പിക്കാവുന്നതാണ്.  പരാതി സമര്‍പ്പിക്കുന്നവര്‍ വിശദ വിവരം ഒരു പേജില്‍ തയ്യാറാക്കി അനുബന്ധ രേഖകള്‍ സഹിതം അപേക്ഷിക്കണം.    പരാതിക്കാരന്റെ പേരും ഫോണ്‍ നമ്പറും പൂര്‍ണമായ മേല്‍വിലാസവും പരാതിയില്‍ രേഖപ്പെടുത്തണം.

 

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത വകുപ്പില്‍ അസി.പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് ഗവ.ആയുര്‍വേദ കോളേജില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2800167.

 

സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

2018 ഡിസംബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പ്രത്യേക പുതുക്കല്‍ നമ്പര്‍ ജനറേറ്റ് ചെയ്ത് സാങ്കേതിക കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്താന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.    അല്ലാത്ത പക്ഷം  അപേക്ഷ അസാധുവാകുന്നതാണ്. 2017 ല്‍ പ്രത്യേക പുതുക്കലിന് അപേക്ഷ നല്‍കി കാര്‍ഡ് കൈപ്പറ്റാത്തവരും  20 ന് മുമ്പ് കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date