Skip to main content

ഇ-പോസ്‌ മെഷീന്‍ :  ബോധവല്‍ക്കരണ സെമിനാര്‍

തൃശൂര്‍ പ്രസ്‌ ക്ലബില്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇ-പോസ്‌ മെഷീനുകളുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും പൊതുവിതരണ സമ്പ്രാദയത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ജില്ലാതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ചാലക്കുടി സപ്ലൈ ഓഫീസര്‍ ബെന്നി ഡേവിസ്‌ പ്ലാക്കല്‍ വിഷായവതരണം നടത്തി. താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരായ ടി ജെ ജയദേവ്‌, ജോസി ജോസഫ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ കെ പ്രഭാത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്‌ സ്വാഗതവും മുകുന്ദപുരം താലൂക്ക്‌ സപ്ലൈ ഓഫീസര്‍ എസ്‌ കമറുദ്ദീന്‍ നന്ദിയും പറഞ്ഞു. പൊതുവിതരണ രംഗത്തെ നിലവിലെ അവസ്ഥയെപ്പറ്റി തുറന്ന സംവാദവും വീഡിയോ പ്രദര്‍ശനവും നടന്നു.

date