Post Category
സ്പര്‍ശ് 2019 : ജില്ലാതല സമാപനം 14 ന്
ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം സ്പര്‍ശ് 2019 ജില്ലാതല സമാപനം ഫെബ്രുവരി 14 രാവിലെ 10 ന് മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഡോ. പി കെ ബിജു എംപി ഉദ്ഘാടനം ചെയ്യും. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജെ ആന്റോ അദ്ധ്യക്ഷത വഹിക്കും. സമാപനത്തിന്റെ ഭാഗമായി പ്രദര്‍ശനം, ത്വക്ക് രോഗനിര്‍ണ്ണയ ക്യാമ്പ്, ബാപ്പുജി ടോക്ക്, നാടന്‍ പാട്ട് ആലാപനം, ഗാനമേള എന്നിവ നടത്തും. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. വി കെ മിനി സ്വാഗതവും മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി ചിന്ത നന്ദിയും പറയും.
date
- Log in to post comments