Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 8 - 1000 ദിനങ്ങള്‍ - ക്ഷീരസംഘങ്ങള്‍ ഉണര്‍വിന്റെ പാതയില്‍; പ്രതിദിന പാല്‍ ഉല്‌പാദനം 4.75 ലക്ഷം ലിറ്റര്‍

പ്രളയാനന്തരം ജില്ലയില്‍ ക്ഷീരസംഘങ്ങളുടെയും ക്ഷീരകര്‍ഷകരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്‌ പ്രതിദിന പാല്‍ ഉല്‌പാദനം 4.75 ലക്ഷം ലിറ്ററായി വര്‍ധിച്ചു. 17 ക്ഷീരവികസന യൂണിറ്റുകള്‍ വഴിയാണ്‌ ഇത്രയും പാല്‍ ഉല്‌പാദിപ്പിക്കുന്നത്‌. ക്ഷീരസഹകരണ സംഘങ്ങളിലൂടെ മാത്രം പ്രതിദിനം 95,000 ലിറ്റര്‍ പാല്‍ ഉല്‌പാദിപ്പിക്കാനാവുന്നുണ്ടെന്നും ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രജിസ്‌ട്രര്‍ ചെയ്‌തു പ്രവര്‍ത്തിക്കുന്ന 242 ക്ഷീര സഹകരണ സംഘങ്ങളില്‍ പതിനായിരത്തോളം കര്‍ഷകര്‍ ഉള്‍പ്പെടുന്നുവെന്നാണ്‌ കണക്ക്‌. ക്ഷീരകര്‍ഷകര്‍ക്ക്‌ 2018-19 വര്‍ഷത്തില്‍ 6.77 കോടി രൂപ സബ്‌സിഡി അനുവദിച്ചുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ത്രിതല പഞ്ചായത്ത്‌ അനുവദിച്ച 5.73 കോടി രൂപയും ചെലവഴിച്ചുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്‌. 
ക്ഷീരകര്‍ഷകര്‍ക്ക്‌ പ്രളയാനന്തര പുനരധിവാസ പദ്ധതിയിലൂടെ 475 പശുക്കളെ വിതരണം ചെയ്‌തു. കാലിത്തൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കി. പുനരധിവാസ പദ്ധതിക്ക്‌ മാത്രമായി 2,90,80,600 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ജില്ലയിലെ ക്ഷീരസംഘങ്ങളുടെ ഉന്നമനത്തിനായി 2018-19 വര്‍ഷത്തില്‍ 1,22,70,350 കോടി രൂപയാണ്‌ ധനസഹായമായി നല്‍കിയത്‌. വിവിധയിനങ്ങളില്‍ സബ്‌സിഡിയും കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കി. ക്ഷീരവികസനം സംബന്ധിച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 17,02,000 ലക്ഷം രൂപയാണ്‌ ചെലവഴിച്ചു വരുന്നത്‌. വെള്ളപ്പൊക്കത്തിലും അല്ലാതെയും പശുക്കളും തൊഴുത്തും നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക്‌ 4,60,000 രൂപ കണ്ടിജന്‍സി ഫണ്ടായി നല്‍കി. ക്ഷീരകര്‍ഷകര്‍ക്ക്‌ മിനറല്‍ മിക്‌സ്‌ച്ചര്‍ വാങ്ങുന്നതിനായി 7,07,000 ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. ജില്ലയിലെ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 5,14,814 ലക്ഷം രൂപ ചെലവഴിച്ചു. 100 പട്ടികജാതിക്കാര്‍ക്ക്‌ കേന്ദ്രഫണ്ടിലൂടെ പശുക്കളെ വാങ്ങുന്നതിന്‌ 32,25,000 ലക്ഷം ധനസഹായം നല്‍കുന്നു. 
കോലഴി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിക്കായി 50,000 രൂപ ചെലവഴിക്കും. 2018-19 ല്‍ പരമ്പരാഗത പദ്ധതികള്‍ക്കായി 1,33,16,300 കോടി രൂപയും മില്ല്‌ വികസന പദ്ധതിയില്‍ 4,73,96,900 കോടി രൂപയും ചെലവഴിച്ചുവരുന്നു. മില്ല്‌ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗോദാനം, 2 പശു, 5 പശു, 10 പശു, 5 കിടാരി, 10 കിടാരി, ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത്‌ എന്നിങ്ങനെയുള്ള പദ്ധതികള്‍ക്ക്‌ സബ്‌സിഡി നല്‍കുന്നുണ്ട്‌. തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി പ്രകാരം 185 ഹെക്ടര്‍ സ്ഥലത്ത്‌ പുല്‍കൃഷി നടത്തുന്നു. 245 യൂണിറ്റ്‌ അസോള കര്‍ഷകര്‍ക്‌്‌ അനുവദിച്ചിട്ടുണ്ട്‌. ജലസേചന സൗകര്യം, യന്ത്രവത്‌ക്കരണം, തരിശ്ശുഭൂമിയില്‍ തീറ്റപ്പുല്‍ നടപ്പാക്കല്‍ ഹൈഡ്രോപോണിക്‌സ്‌ പുല്‍കൃഷി എന്നിവയക്കും 46,32,514 ലക്ഷം രൂപയുടെ സബ്‌സിഡി നല്‍കുന്നുണ്ട്‌. ഫെബ്രുവരി 20 വരെ വിവിധ പദ്ധതി ഉദ്‌ഘാടനങ്ങള്‍ ജില്ലയില്‍ നടത്തുമെന്ന്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date