Skip to main content

ഭക്ഷ്യസുരക്ഷ: ആരാധനാലയ ഭാരവാഹികളുടെ യോഗം 16ന് 

 

      ആരാധനാലയങ്ങളിലും അവയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരാധനാലയ ഭാരവാഹികളുടെ യോഗം ഫെബ്രുവരി 16 ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യോഗത്തില്‍ ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ. കെ മിനി അദ്ധ്യക്ഷത വഹിക്കും.  ആരാധനാലയങ്ങളിലെ ഭക്ഷ്യസുരക്ഷാ എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടായിരിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന് അപേക്ഷിക്കു ന്നതിനും യോഗത്തില്‍ സൗകര്യം ഉണ്ടായിരിക്കും.  അപേക്ഷകര്‍ ഭാരവാഹികളുടെ ഫോട്ടോ പതിച്ച മേല്‍വിലാസമുളള തിരിച്ചറിയല്‍ കാര്‍ഡ്, 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം പങ്കെടുക്കണം.  

date