Skip to main content

പെരിന്തല്‍മണ്ണയിലെ 70 ക്ലാസ് മുറികള്‍ ജൂണോടെ സ്മാര്‍ട്ടാകും.

പെരിന്തല്‍മണ്ണ നഗരസഭയില്‍ എല്‍ പി യുപി സ്‌കൂളുകളിലായി 70 ക്ലാസ് മുറികള്‍ ജൂണോടെ സ്മാര്‍ട്ടാകും. നഗരസഭയുടെ സമഗ്ര  വിദ്യാഭ്യാസ പദ്ധതിയായ വിജയ പഥം പദ്ധയില്‍  ഉള്‍പ്പെടുത്തിയാണ് 16 സ്‌കൂളുകളിലെ ക്ലാസ് മുറികള്‍  സ്മാര്‍ട്ടാക്കുന്നത്.  ഗവ. സെന്‍ട്രല്‍ എല്‍ പി - 8 , ഗവ. മണ്ടോടി എല്‍ പി - 4, ഗവ. കക്കൂത്ത് എല്‍.പി- 4, ഗവ. പഞ്ചമ എല്‍ പി - 2, ഗവ. ജി എം എച്ച് എസ് യു പി - 4, എ എല്‍ പി എസ് എരവിമംഗലം-1, എഎല്‍പിഎസ് ചീരുമണ്ണ - 2, എ എംഎല്‍പിഎസ് കുന്നപ്പള്ളി - 1, എ എംഎല്‍പി എസ് മാനത്ത് മംഗലം - 4, എ എംഎല്‍പിഎസ് പൊന്യാകുര്‍ശി നോര്‍ത്ത് - 4, എ എംഎല്‍പിഎസ് പൊന്യ കുര്‍ശി സൗത്ത് - 1, എ യു പി എസ് പതായ്ക്കര- 10, കെ എം എം യു പി ജൂബിലി റോഡ്- 6, എ എം യു പി എസ് എരവിമംഗലം-10, എ എം യു പി എസ് കുന്നപ്പള്ളി - 8, എസ് എം യു പി എസ് പെരിന്തല്‍മണ്ണ - 1 എന്നിവയാണവ. പൊതു വിദ്യാലയങ്ങളിലെ നിലവില്‍ അടച്ചുറപ്പുള്ള ക്ലാസ് റൂമുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.  സാങ്കേതികാനുമതി ലഭിച്ചതിനാല്‍ ടെന്റര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍    നഗരസഭാ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

 

date