Skip to main content

സംസ്ഥാന മന്ത്രിസഭാ 1000 ദിനാഘോഷം: വൈവിധ്യങ്ങളായ കലാപരിപാടികള്‍ 20 മുതല്‍

 

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന ദിവസമായ ഫെബ്രുവരി 20 രാത്രി ഏഴിന് ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന നൃത്തോത്സവം അരങ്ങേറും. ഫെബ്രുവരി 21 രാത്രി ഏഴിന് കൈരളി കളരി സംഘത്തിന്‍റെ കളരി പയറ്റ്, എട്ടിന് ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് രചിച്ച് എം.കെ.സുരേഷ് ബാബു സംവിധാനം ചെയ്ത നാടകം 'തുന്നല്‍ക്കാരന്‍' വടകര മണിയൂര്‍ അകം നാടകവേദി  അരങ്ങിലെത്തിക്കും.  
ഫെബ്രുവരി 22 രാത്രി ഏഴിന് കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയും 8.30ന് ചേരാമംഗലം ചാമുണ്ണിയുടെ രചനയില്‍ സുധീഷ് നല്ലേപ്പുള്ളി സംവിധാനം ചെയ്ത 'അഭിമന്യു' നാടകം അവതരിപ്പിക്കും. അവതരണം -നാടകപ്പുര, നെന്മാറ. ഫെബ്രുവരി 23 രാത്രി ഏഴിന് മെഹ്ഫില്‍ അവതരിപ്പിക്കുന്ന 'ഓര്‍മകള്‍ക്കെന്തു സുഗന്ധം' - പാടിപ്പതിഞ്ഞ ഗാനങ്ങളുടെ ആലാപനം, എട്ടിന് പ്രണവം ശശിയുടെയും സംഘത്തിന്‍റെയും 'ഗ്രാമോത്സവം' അരങ്ങേറും. ഫെബ്രുവരി 24 രാത്രി ഏഴിന് സ്വരലയ  'സംഗീത സായാഹ്നം' അവതരിപ്പിക്കും. ഫെബ്രുവരി 25 രാത്രി ഏഴിന് കുഞ്ചന്‍ നമ്പ്യാര്‍  സ്മാരക സമിതിയുടെ ഓട്ടന്‍തുള്ളല്‍ 7 .30ന് കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയും നടക്കും. ഫെബ്രുവരി 26 രാത്രി ഏഴിന് മെഹ്ഫില്‍ അവതരിപ്പിക്കുന്ന മധുരിക്കും ഓര്‍മകള്‍, എട്ടിന് കൊല്‍ക്കത്തയിലെ ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ രാത്രി. സമാപനദിനമായ ഫെബ്രുവരി 27 വൈകീട്ട് അഞ്ചിന് കലാമണ്ഡലം ശ്രീജ വിശ്വന്‍റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന 'പ്രളയശേഷം' ഓട്ടന്‍തുള്ളല്‍ പ്രാരംഭത്തോടെ സമാപനസമ്മേളനം തുടങ്ങും. തുടര്‍ന്ന് വൈകീട്ട് ആറിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന 'നവകേരളം' സംഗീത നൃത്ത ശില്‍പവും 6.30ന് ന്യൂ വേവ്സിന്‍റെ കലാസന്ധ്യ (ഗാനമേള, ഡാന്‍സ്, മിമിക്സ്) യോടെ പരിപാടി സമാപിക്കും.

date