Skip to main content

'അതിജീവനം' ഡോക്യുമെന്‍ററി ഫെസ്റ്റ്:  പ്രവേശനം സൗജന്യം, രജിസ്ട്രേഷന്‍ 15 വരെ

 

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 18 മുതല്‍ 20 വരെ നടത്തുന്ന  'അതിജീവനം' ഡോക്യുമെന്‍ററി ഫെസ്റ്റില്‍ സൗജന്യ രജിസ്ട്രേഷന്‍ ഫെബ്രുവരി 15 വരെ നടത്താം. 100 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ ുൃറ.ുസറ@ഴാമശഹ.രീാ ല്‍ അയയ്ക്കുകയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യാം. അവസാന തീയതി ഫെബ്രുവരി 15 വൈകീട്ട് അഞ്ച് മണി. ജില്ലാ പബ്ലിക്ക് ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ 16ഓളം ഡോക്യുമെന്‍ററിക്കളാണ് പ്രദര്‍ശിപ്പിക്കുക. സംവിധായകരുമായി മുഖാമുഖവും തുറന്ന സദസ്സും ഉണ്ടാവും. 
'പ്രളയശേഷം ഹൃദയപക്ഷം',  ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികള്‍, ഏകലോചനജം (പ്രേംജി), കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍ (കടമ്മനിട്ട രാമകൃഷ്ണന്‍), വൈലോപ്പിളളി ഒരു കാവ്യജീവിതം (വൈലോപ്പിള്ളി ശ്രീധരമേനോന്‍), പി. പദ്മരാജന്‍ മലായളത്തിന്‍റെ ഗന്ധര്‍വന്‍, രാഗം മണിരംഗ് (നെയ്യാറ്റിന്‍കര വാസുദേവന്‍), അഴീക്കോട് മാഷ് (സുകുമാര്‍ അഴിക്കോട്), രാമുകാര്യാട്ട്-സ്വപ്നവും സിനിമയും, സി.വി രാമന്‍പിള്ള-വാക്കിന്‍റെ രാജശില്‍പി, പൊന്‍കുന്നം വര്‍ക്കി, എന്‍.പി. മുഹമ്മദ്, ദേവനായകന്‍ (പ്രേംനസീര്‍), വള്ളത്തോള്‍ മഹാകവി, മനുഷ്യനെ സ്നേഹിച്ച ഒരാള്‍ (പ്രൊഫ.എം.കെ സാനു), കഥാകഥനത്തിന്‍റെ രാജശില്‍പി (വി.സാംബശിവന്‍) എന്നീ ഡോക്യുമെന്‍ററികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫോണ്‍: 0491-2505329.

date