Skip to main content

പറളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മിനി സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മാണോദ്ഘാടനം ഇന്ന് 

 

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കൗമാര കേരളത്തിന്‍റെ കായിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പറളിയുടെ സ്വപ്നമായ മള്‍ട്ടിപര്‍പ്പസ് മിനി സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) രാവിലെ 10.30 ന് വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. പറളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനാവും. ഏഴ് കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പരിപാടിയില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, മെംബര്‍മാര്‍, പറളി എച്ച്.എസ്.എസ് കായികാധ്യാപകന്‍ പി.ജി മനോജ്, പ്രിന്‍സിപ്പല്‍ പി.രേണുക, വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

date