Skip to main content

ജനസൗഹൃദ പദ്ധതികളുമായി കോഴിക്കോട്  ബ്ലോക്ക് പഞ്ചായത്ത്

 

ജനസൗഹൃദപരമായ നിരവധി പദ്ധതികളാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഭിന്നശേഷി  സൗഹൃദമായി കോഴിക്കോട്  ബ്ലോക്കിനെ പ്രഖ്യാപിച്ചതും ഇത്തരം പദ്ധതികള്‍ കാര്യക്ഷമായി നടപ്പിലാക്കിയതിന്റെ ഫലമായാണ്. ഇതിനായി ഒരു വികസന നയം രൂപീകരിക്കുകയും വിവിധ പ്രൊജക്ടിലൂടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കരിച്ച് നടപ്പിലാക്കുകയും ചെയ്തു.  അംഗപരിമിതരുടെ സമഗ്രപുരോഗതിയ്ക്ക് ജനകീയ പങ്കാളിത്തത്തോടെ കൈവല്യം സമഗ്ര ഭിന്നശേഷി വികസന പദ്ധതി ആവിഷ്‌കരിച്ചു. വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര സേവനം അവര്‍ക്കെത്തിച്ചുകൊടുക്കുക, ആരംഭത്തില്‍ കണ്ടെത്തുക, പ്രതിരോധിക്കുക, പരിചരിക്കുക, പുനരധിവാസം ഉറപ്പാക്കുക എന്നീ നാല് ഘട്ടത്തിലൂടെ അംഗപരിമിത സൗഹൃദ വികസനനയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം.
സമൂഹം നേരിടുന്ന സവിശേഷ മാനസികപ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഒരു ജനകീയ ഇടപെടലാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാനസികാരോഗ്യ പരിപാലന പദ്ധതിയായ മാനസ. മാനസിക രോഗങ്ങളുടെ ചികിത്സാ രീതികളും അവയുടെ പ്രാധാന്യങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവ•ാരാക്കുന്നു. കുടുംബബന്ധങ്ങള്‍ എങ്ങനെ മികച്ചതാക്കികൊണ്ട് പോകാമെന്നും അതിലൂടെ ഉത്തരവാദിത്വമുള്ള മൂല്യബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കുടുംബങ്ങളെ മാനസ സഹായിക്കുന്നു. ലിംഗസമത്വം നടപ്പിലാക്കാനും പരസ്പര സഹകരണത്തോടെയും സഹായത്തോടെയും സുരക്ഷിതമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനും പ്രകാരപൂരിതമായി ഭാവിയെ നോക്കി കാണാനും യൂവതിയൂവാക്കളെ പദ്ധതിയിലൂടെ സജ്ജമാക്കുന്നു. വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ പലതരിത്തിലുള്ള മനശാസ്ത്ര ഇടപെടലുകളും പദ്ധതിയിലൂടെ നടത്തിപോരുന്നു. അതോടൊപ്പം മൈന്‍ഡ് ഫുള്‍നെസ്സ്, മോംമ്(മൈന്‍ഡ് ഫുള്‍നെസ്സ് ഓണ്‍ മദേഴ്സ്),ടി.സി.ഐ, സൈക്കോ എഡ്യുക്കേഷന്‍ ചിട്ടപ്പെടുത്തി നടപ്പിലാക്കി വരുന്നു.  
 
സമൂഹത്തില്‍ സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന രണ്ടാം പൗരത്വ പ്രശ്നം പരിഹരിക്കാനും സ്ത്രീ സൗഹൃദമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യം വെച്ചുള്ള സമഗ്ര സ്ത്രീ ശാക്തീകരണ പദ്ധതിയാണ് സമത. തുടര്‍ച്ചയായ ഇടപെടലും ജനകീയ പങ്കാളിത്തവും ഉറപ്പു വരുത്തി സ്ത്രീ സൗഹൃദ ഗ്രാമം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് പദ്ധതിയിലൂടെ ഏറ്റെടുക്കുന്നത്. സ്ത്രീകളിലെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് സാമൂഹ്യം, സാമ്പത്തിക, സാംസ്‌കാരികം, കായികം എന്നീ നാല് മേഖലകളിലായി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. സമത കൗണ്‍സിലിങ് സെന്റര്‍, പ്രതിരോധ സേന, ജെന്‍ഡര്‍ ഡെസ്‌ക്, വോളിബോള്‍ ഷട്ടില്‍ പരിശീലനവുമാണ് പ്രവര്‍ത്തനങ്ങള്‍.
വയോജന സൗഹൃദമായ ഒരവബോധം സൃഷ്ടിക്കുന്നതിനും അവരുടെ സംരക്ഷണത്തിനും പരിപാലത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഉദ്ദേശിച്ചുള്ള ഒരു സമഗ്ര പദ്ധതിയാണ് സുകൃതം. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ സഹായം വയോജനങ്ങള്‍ക്കെത്തിക്കാനും അതുവഴി വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി ബ്ലോക്കിനെ പ്രഖ്യാപിക്കാനും ഇതിന്റെ ഭാഗമായി ഒരു വയോജനനയം ആവിഷ്‌കരിക്കാനും പദ്ധതി ഊന്നല്‍ നല്‍കുന്നു. വയോജന സര്‍വ്വേ, വയോജന സഭ, വയോജന ക്ലബ്ബ്, ഹെല്‍ത്ത് കാര്‍ഡ്, വയോജന രേഖ തയ്യാറാക്കലും വയോജന നയ പ്രഖ്യാപനവും, ഹെല്‍പ്പ് ഡെസ്‌ക്, വയോജന സൗഹൃദ പാര്‍ക്ക്, മാതൃക പകല്‍ വീടുകള്‍, മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് എന്നിവയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍.
കൂടാതെ ആരോഗ്യരംഗത്തും ബ്ലോക്ക് പഞ്ചായത്ത് സജീവമായി ഇടപെടുന്നുണ്ട്. വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം ചെയ്യുന്ന പദ്ധതിയാണ് ന•. വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമാകുന്ന ന• ആരോഗ്യ പദ്ധതിയില്‍ നിലവില്‍ അപേക്ഷിച്ചവര്‍ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുഖേന മരുന്ന് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളിലോ മറ്റ് മരുന്നു വിതരണ കേന്ദ്രങ്ങളിലോ ലഭ്യമാല്ലാത്ത അവശ്യ മരുന്നുകളാണ് വിതരണം ചെയ്യുക. ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിജയം നല്‍കിയ കരുത്തില്‍ പുത്തന്‍ ജനക്ഷേമ പദ്ധതികളുടെ വഴിയിലാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്. 

date