കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂന്‍ സി എ അവതരിപ്പിച്ചു. 66.73 കോടി രൂപ അടങ്കല്‍ ഉള്ള ബഡ്ജറ്റില്‍ കാര്‍ഷിക മേഖല, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം, പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിട്ടുള്ളത്. കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഡി കബീര്‍, എ.എസ് അഹമ്മദ്, ആയിഷ സഹദുള്ള, മെമ്പര്‍മാരായ സത്യശങ്കര ഭട്ട്, മല്ലിക ടീച്ചര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം എ മക്കാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഗേഷ് ടി സ്വാഗതവും, അസിസ്റ്റന്‍ഡ് പ്ലാന്‍ കോഡിനേറ്റര്‍ ജയരാജ് എം നായര്‍ നന്ദിയും പറഞ്ഞു.
- Log in to post comments